കിണറില്‍ വീണ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന കരകയറ്റി
ബേക്കല്‍ അരവത്ത് കിണര്‍ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കൈ തളര്‍ന്ന് താഴേക്ക് വീണ തൊഴിലാളിയെ കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷനിലെ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. 15 അടിയോളം ആഴമുള്ള കിണറില്‍ നിന്നും വലയുടെ സഹായത്തോടെ കരകയറ്റിയ ഇദ്ദേഹത്തെ സാരമായ പരിക്കുള്ളതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം.
No comments