Breaking News

കുമ്പളപ്പള്ളിയിൽ വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് സർഗ്ഗോത്സവം തുടങ്ങി


കരിന്തളം: വെള്ളരിക്കുണ്ട് താലുക്ക് കുടുംബശ്രി അരങ്ങ് ഓക്ക്സിലറി സർഗ്ഗോത്സവം ആരംഭിച്ചു. ഓഫ് സ്റ്റേജ് മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം അധ്യക്ഷ കെ.ശകുന്തള ഉൽഘാടനം ചെയ്തു. ചെയർ പേഴ്സൺ ഉഷാ രാജു അധ്യക്ഷയായി. എഡിഎം സി കിഷോർ കുമാർ.സി.എച്ച്. അബ്ദുൾ നാസർ കെ.വി.ബാബു . വി.സന്ധ്യ. സൗദാമിനി വിജയൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. വൈസ് ചെയർ പേഴ്സൺ കെ.വി. സീന സ്വാഗതവും സംസരിത സുരേഷ് നന്ദിയും പറഞ്ഞു. കലാ മത്സരങ്ങൾ നാളെ (14) രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണനും സമാപന സമ്മേളനം വൈകിട്ട് 5 ന് എം.രാജഗോപാലൻ എം എൽ എ യും ഉൽഘാടനം ചെയ്യും

No comments