ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടക, സുള്ള്യ, പേരാളെ നിധിമല സ്വദേശിയായ ടി.എൻ കുമാർ (26)ആണ് പാടലടുക്ക, നിടുഗളയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. പിന്നീട് ഒരു സുഹൃത്ത് ഫോൺ വിളിച്ചിട്ടും എടുത്തില്ല. പല തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ സംശയം തോന്നി സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജെസിബി ഉടമ എൻ. മഹേഷ് നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സുള്ള്യ, പേരാജെ, നിധിമലയിലെ നാരായണ-ജയന്തി ദമ്പതികളുടെ മകനാണ് കുമാർ. അവിവാഹിതനാണ്. സഹോദരി: സുമിത്ര.
No comments