കുടുംബ്രീ ഓക്സിലറി ജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു... 55 പോയിന്റ് നേടി വെള്ളരിക്കുണ്ട് താലൂക്ക് മൂന്നും സ്ഥാനത്ത് തുടരുന്നു...
കയ്യൂർ : കുടുംബ്രീയുടെ കലാമാമാങ്കത്തിന് ശിങ്കാരിമേളത്തോടെ തുടക്കം. കയ്യൂർ ജിവിഎച്ച്എസ്എസിൽ നടക്കുന്ന കുടുംബ്രീ ഓക്സിലറി ജില്ലാ
കലോത്സവത്തിന്റെ ഭാഗമായാണ് ചീമേനി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒന്നാംദിനം ശിങ്കാരിമേള മത്സരം അരങ്ങേറിയത്. ആദ്യദിനം രചനാമത്സരം, ആലാപന മത്സരങ്ങൾ എന്നിവയാണ് കയ്യൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്നത്. ആദ്യ ദിവസം മത്സരം അവസാനിച്ചപ്പോൾ 122 പോയിന്റ് നേടി ഹൊസ്ദുർഗ് താലൂക്ക് -ഒന്നും 78 പോയിന്റ് നേടി കാസർകോട് താലൂക്ക് -രണ്ടും 55 പോയിന്റ് നേടി വെള്ളരിക്കുണ്ട് താലൂക്ക് മൂന്നും സ്ഥാനത്ത് തുടരുന്നു. കലോത്സവ വരവറിയിച്ച് ചീമേനി ടൗണിൽ വിളംബര ജാഥയും നടന്നു. സ്റ്റേജിനങ്ങൾ ശനിയും ഞായറുമായി കയ്യൂരിൽ നടക്കും. കലോത്സവം ശനി രാവിലെ 10.30 ന് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനാകും.
No comments