സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെലക്ഷൻ ലഭിച്ച നെല്ലിയടുക്കത്തെ അമിത് റെജിയെ അനുമോദിച്ചു
കരിന്തളം: നെല്ലിയടുക്കം ടാഗോർ വായനശാലയുടെയും റെഡ് സ്റ്റാർ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കോഴിക്കോട് സെലക്ഷൻ ലഭിച്ച അമിത് റെജിക്ക് അനുമോദനം സംഘടിപ്പിച്ചു വായനശാലയിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അജിത് കുമാർ കെ വി യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി ഉദ്ഘാടനം ചെയ്തു രഞ്ജിത്ത് സി എച്ച് , റോയി തിരുതാളി, അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു എൻ കെ ഭാസ്കരൻ സ്വാഗതവും എം പി കുമാരൻ നന്ദിയും പറഞ്ഞു
No comments