Breaking News

വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രി അരങ്ങ് സർഗോത്സവം: കിനാനൂർ - കരിന്തളം ജേതാക്കൾ


കരിന്തളം: വെളളരിക്കുണ്ട് താലുക്ക് കുടുംബ ശ്രി അരങ്ങ് സർഗോത്സവം 200 പോയിന്റ് നേടി കിനാനൂർ - കരിന്തളം പഞ്ചായത്ത് കുടുംബശ്രി സി ഡി എസ് ജേതാക്കളായി . 99 പോയിന്റ നേടി കോടോം ബേളൂർ രണ്ടാം സ്ഥാനവും 61 പോയിന്റ് നേടി വെസ്റ്റ് എളേരി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉൽഘാടനവും സമ്മാനവിതരണവും കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി നിർവ്വഹിച്ചു. ചെയർ പേഴ്സൺ ഉഷാ രാജു അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത . സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഷൈ ജമ്മ ബെന്നി.കെ.വി. അജിത് കുമാർ . മെമ്പർ മാരായ പി. ധന്യ. കെ.വി.ബാബു വി.സന്ധ്യ. എം.വി.രാഘവൻ , ഡി പി എം ജില്ലാ വിഷൻമനു സുരേന്ദ്രൻ . സഫ.ശരത് നേഷ്. മനീഷ് . കെ.വി.നാരായണൻ എന്നിവർ സംസാരിച്ചു ടി.വി. ബാബു സ്വാഗതം പറഞ്ഞു

No comments