കാസർകോട് കനത്ത മഴയിൽ കാറും സ്കൂട്ടറും ബൈക്കും ഒഴുകിപോയി
കാസർകോട് : കനത്ത മഴയിൽ കാറും സ്കൂട്ടറും ബൈക്കും ഒഴുകി പോയി. മഞ്ചേശ്വരം, മജിബയൽ, പട്ടത്തൂരിലാണ് സംഭവം. വീടുകളിലേക്ക് വാഹനങ്ങൾക്ക് പോകാൻ റോഡില്ലാത്തതിനാൽ വയലരുകിലാണ് വാഹനങ്ങൾ പതിവായി നിർത്തിയിടാറ്. ഇന്നലെ രാത്രി നിർത്തിയിട്ട വാഹനങ്ങൾ ഒഴുകി പോയ വി വരം ഇന്ന് രാവിലെയാണ് അറിഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കാർ വയലിൽ വെള്ളത്തിൽ മുങ്ങിയ നിലയി ൽ കാണപ്പെട്ടു. അർപ്പിത് എന്നയാളുടെ കാറാണ് വെള്ളത്തി ൽ മുങ്ങിയത്. വിക്കിക്ക് എന്നിവരുടെ സ്കൂട്ടറും ശിവപ സാദിന്റെ ബൈക്കും കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്.
No comments