കുമ്പള കളത്തൂരിൽ വയോധികയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കളത്തൂരിൽ വയോധികയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്ക റോഡിലെ അബൂബക്കറിന്റെ ഭാര്യ ആമിന(70)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്. സിമന്റ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ആമിന താമസം. വീട്ടിൽ നിന്നു ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നോക്കിയപ്പോഴാണ് മൃതദേഹം വീട്ടിനകത്തു കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കുവാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മക്കൾ: മുബീന, ബുഷ്റ, ഹമീദ്.
No comments