Breaking News

കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ അരങ്ങ് കുടുംബശ്രീ കലോത്സവം നടന്നു

 


പരപ്പ : കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ 2025- 26 സിഡിഎസ് തല അരങ്ങ് കലോത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് : ടി.കെ. രവി ഉദ്ഘാടനം ചെയ്തു, സിഡിഎസ് ചെയർപേഴ്സൺ ഉഷ രാജുവിന്റെ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് ടി പി ശാന്ത, വികസനകാര്യ സ്റ്റാൻഡിങ് ചെയർമാൻ സി..എച്ച്.അബ്ദുൾ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ : കെ.വി. അജിത് കുമാർ, ഉമേശൻ വേളൂർ, ബാബു കെ.വി, ധന്യ പി, കെകൈരളി, സിൽവി തോമസ്,സന്ധ്യ. വി, ബിന്ദു. ടി.എസ്, കാസർഗോഡ് DPM രത്നേഷ്, ബ്ലോക്ക് കോർഡിനേറ്റർമാരായ സോയ, അനില എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി ബാബു. ടി.വി സ്വാഗതവും, വൈസ് ചെയർ പേഴ്സൺ സീന കെ.വി നന്ദിയും പറഞ്ഞു.എല്ലാ മത്സരയിനങ്ങളിലും നല്ല പങ്കാളിത്തം ഉറപ്പു വരുത്താൻ സാധിച്ചു, 36 പോയിന്റ് നേടി വാർഡ് 6 ഓവറോൾ ചാമ്പ്യൻമാരായി.

No comments