പരപ്പ വൈ എം സി എ പരപ്പ-ബിരിക്കുളം റോഡിൽ നിർമ്മിച്ച ഷോപ്പിംങ് കോംപ്ലക്സും ഓഫീസും വൈ എം സി എ സംസ്ഥാന ചെയർമാൻ പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു
പരപ്പ: പരപ്പ വൈ എം സി എ പരപ്പ-ബിരിക്കുളം റോഡില്‍ നിര്‍മ്മിച്ച ഷോപ്പിംങ് കോംപ്ലക്സും ഓഫീസും വൈ എം സി എ സംസ്ഥാന ചെയര്‍മാന്‍ പ്രൊഫ.അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പരപ്പ വൈ എം സി എ പ്രസിഡണ്ട് ജോസ് പാലക്കുടി അധ്യക്ഷം വഹിച്ചു. പരപ്പ വിമലഗിരി പള്ളി വികാരി ഫാ.ജോബിന്‍ കൊട്ടാരത്തില്‍ കോംപ്ലക്സിന്‍റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.
ബളാല്‍ സെന്‍റ് ആന്‍റണീസ് പള്ളി വികാരി ഫാ.ജെയിംസ് മൂന്നാനപള്ളി അനുഗ്രഹപ്രഭാഷണം നടത്തി. എയര്‍കണ്ടീഷന്‍ ചെയ്ത വൈ എം സി എ ഹാളിന്‍റെ ഉദ്ഘാടനം മുന്‍ കേരള റീജിയണ്‍ ചെയര്‍മാന്‍ ജോസ് നെറ്റിക്കാടന്‍ നിര്‍വ്വഹിച്ചു. വൈ എം സി എ ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.എം.മത്തായി, മുന്‍ കേരള റീജിയണ്‍ ചെയര്‍മാന്‍ ജിയോ ജേക്കബ്ബ് , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബേബി പുത്തന്‍പുര, സബ് റീജിയണ്‍ വൈസ് ചെയര്‍മാന്‍ അജീസ് പറയിടം, സബ് റീജിയണ്‍ വനിതാഫോറം ചെയര്‍പേഴ്സണ്‍ സിസിലി അലക്സ്, സബ് റീജിയണ്‍ മുന്‍ ചെയര്‍മാന്‍മാരായ ബേബി മാടപ്പള്ളി, ജോയി കളരിക്കല്‍, മുന്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല, മാലക്കല്ല് വൈ എം സി എ പ്രസിഡണ്ട് റിട്ട.മേജര്‍ പി.സി.ബേബി, വെള്ളരിക്കുണ്ട് വൈ എം സി എ പ്രസിഡണ്ട് കെ.എ.സാലു, ഭീമനടി പ്രസിഡണ്ട് ചെറിയാന്‍ ഊത്തപ്പാറയ്ക്കല്‍, കാഞ്ഞിരടുക്കം പ്രസിഡണ്ട് അഗസ്റ്റ്യന്‍ പനിച്ചേന്‍പള്ളി, യൂണി വൈ റീജിയണല്‍ വൈസ് ചെയര്‍മാന്‍ അഖില്‍ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സി.എം.ബൈജു സ്വാഗതവും പരപ്പ വൈ എം സി എ സെക്രട്ടറി ജെയിംസ് ആലക്കളം നന്ദിയും പറഞ്ഞു.
No comments