Breaking News

മത്സ്യവിൽപ്പനയുടെ മറവിൽ കഞ്ചാവ് വിൽപ്പന ചെയ്ത മത്സ്യകച്ചവടക്കാരൻ ചന്തേര പോലീസിന്റെ പിടിയിൽ


ചന്തേര: മത്സ്യവിൽപ്പനയുടെ മറവിൽ കഞ്ചാവു വിൽക്കുകയായിരുന്ന ആൾ അറസ്റ്റിൽ. പടന്ന മൂസ ഹാജി മുക്കിലെ മത്സ്യവിൽപ്പനക്കാരനായ പടന്ന, വടക്കേപ്പുറം മൊയ്തീൻ (55) നെയാണ് ചന്തേര പോലീസ് 70 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്. നേരത്തെയും കഞ്ചാവുമായി മൊയ്തീൻ അറസ്റ്റിലായിരുന്നു. ഇയാൾ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചന്തേര എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാലു പ്ലാസ്റ്റിക് കവറുകളിലാക്കി വിൽപ്പനയ്ക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് മീൻ കുട്ടയിൽ നിന്ന് കഞ്ചാവ് പോലീസ് കണ്ടെടുത്തത്.

No comments