Breaking News

പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ . കച്ചവടക്കാരനെ ആക്രമിച്ച് പണവും , മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി കാസറഗോഡ് ടൗൺ പോലീസിന്റെ പിടിയിൽ


കാസറഗോഡ് വിദ്യാനഗറിൽ ഷവർമ കച്ചവടം നടത്തുന്ന മൊയ്‌ദീൻ റംഷീദ് എന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണും 16000 രൂപയും കവർന്ന കേസിൽ പ്രതിയായ കാസറഗോഡ് കുഡ്‌ലു ശാസ്താ നഗർ സ്വദേശി അമാൻ സജാദ് (22 ) നെ കാസറഗോഡ് പോലീസ് തിരുവന്തപുരം തമ്പാനൂരിൽ വെച്ച് സാഹസികമായി പിടികൂടി. ഏപ്രിൽ 22 തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് . കൃത്യം നടത്തി ഒളിവിൽ പോയ പ്രതിയെ പോലീസ് സമർത്ഥമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

ജില്ലാ പോലീസ് മേധാവി ശ്രീ. ബി വി വിജയ ഭാരത് റെഡ്‌ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ , കാസറഗോഡ് ഇൻസ്പക്ടർ നളിനാക്ഷൻ .പി എന്നിവരുടെ നിദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ അൻസാർ എൻ , സീനിയർ സിൽ പോലീസ് ഓഫീസർ മാരായ സുനിൽ കുമാർ കെ എം, വേണുഗോപാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

No comments