ഗൃഹനാഥൻ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ
കാസർകോട്: പാലും പ്രതവും വാങ്ങാനാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട്, ഫയർസ്റ്റേഷനു സമീപത്തെ സുരേഷ് കാമത്ത് (62) ആണ് മരിച്ചത്. കറന്തക്കാട് സീഡ് ഫാമിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് സുരേഷ് കാമത്ത് വീട്ടിൽ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. പൊലീസിൽ പരാതി നൽകി അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം തിങ്കളാഴ്ച രാവിലെ കുളത്തിൽ കാണപ്പെട്ടത്. ഭാര്യ: പൂർണ്ണിമ കാമത്ത്. മക്കൾ: വിക്രമകാമത്ത്, അനന്ത കാമത്ത്. മരുമകൾ: അമൃത. സഹോദരങ്ങൾ: രമേശ് കാമത്ത്, രാജാരാമ കാമത്ത്, ഹേമലത വൈ (നീലേശ്വരം)
No comments