Breaking News

അയൽവാസിയുടെ കൃഷിയിടത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി ചെറുപുഴയിലാണ് സംഭവം


ചെറുപുഴ : അയൽവാസിയുടെ കൃഷിയിടത്തിൽ വീട്ടമ്മ യെ മരിച്ച നിലയിൽ കണ്ടത്തി.
ചെറുപുഴ പടത്തടത്തെ പാമ്പയ്ക്കൽ റോസിലിയെയാണ് (58) മരിച്ച നിലയിൽ കണ്ടത്തിയത്. കണ്ണൂരിൽ നിന്നും എത്തിയ ഫോറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. റോസിലിയെ ഫോണിൽ വിളിച്ചു കിട്ടാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്തിയത്.

No comments