Breaking News

നൃതി സ്കൂൾ ഓഫ് ഡാൻസിന്റെ സംഗീത നൃത്തസന്ധ്യ 'നൂപുരധ്വനി 2k25' മെയ് 9 വൈകിട്ട് 5.30 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ


നൃതി സ്കൂൾ ഓഫ് ഡാൻസിൻ്റെ സംഗീത നൃത്തസന്ധ്യ  'നൂപുരധ്വനി 2k25'  മെയ് 9 വൈകിട്ട് 5.30 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ


വെള്ളരിക്കുണ്ട്:  നൃതി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന 'നൂപുരധ്വനി 2k25' സംഗീത നൃത്ത സന്ധ്യയും, ഭരതനാട്യ അരങ്ങേറ്റവും 2025 മെയ് 9 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫറോന ചർച്ച് വികാരി വെരി റവ. ഫാദർ ഡോ. ജോൺസൺ അന്ത്യാംകുളം നൂപുരധ്വനി നൃത്ത സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യും. റവ.ഫാദർ ആൻ്റണി തെക്കേമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിക്കും. ഫാദർ ജോബിൻ വലിയപറമ്പിൽ (റസിഡൻ്റ് മാനേജർ ദീപിക, കണ്ണൂർ), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ, ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം ഡയറക്ടർ മധു കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ചടങ്ങിൽ ജോയ് കുന്നുംകൈ, ശ്രീമതി ആലീസ് വർഗീസ് എന്നിവർക്ക് ആദരവും ചന്ദ്രു വെള്ളരിക്കുണ്ടിന് അനുമോദനവും നൽകും.
നൃതി സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറും പ്രശസ്ത നർത്തകിയുമായ മാരീസ് പി ചാക്കോയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ പത്ത് നൃത്ത വിദ്യാർത്ഥികളാണ് ഭരതനാട്യ അരങ്ങേറ്റം കുറിക്കുന്നത്. വായ്പാട്ട് മനോജ് പയ്യന്നൂർ, മൃദംഗം പയ്യന്നൂർ രാജൻ,  പുല്ലാങ്കുഴൽ രാഹുൽ തളിപ്പറമ്പ എന്നീ കലാകാരൻമാർ പക്കമേളമൊരുക്കും. അഥിതി താരങ്ങളായ ഫാ. ജിതിൻ വയലുങ്കൽ, കലാഭവൻ ഷിജു കോഴിക്കോട് എന്നിവർ നയിക്കുന്ന സംഗീതവിരുന്നും അരങ്ങേറും. പരിപാടിയുടെ മുന്നോടിയായി പുറത്തിറക്കിയ പ്രമോഷൻ വീഡിയോ അവതരണ ഭംഗികൊണ്ട് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

No comments