Breaking News

കനത്ത മഴയിൽ ചീമേനി ടൗണിലെ പെട്രോൾ പമ്പിന്റെ കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു.


ചീമേനി : കനത്ത മഴയിൽ ചീമേനി ടൗണിലെ പെട്രോൾ പമ്പിന്റെ കൂറ്റൻ മതിൽ റോഡിലേക്ക് തകർന്നു വീണു. 40 മീറ്ററോളം നീളവും എട്ട് മീറ്ററിലേറെ ഉയരമുള്ള മതിൽ പൂർണമായും തകർന്നു. ചീമേനി ടൗണിൽ നിന്ന് പെട്രോൾ പമ്പിന് അരികിലൂടെ പോകുന്ന റോഡിലേക്കാണ് ലോഡ് കണക്കിന് കല്ലും മണ്ണും തകർന്നു വീണത്. സമീപത്തെ വീടിന് അടുത്ത് വരെ കോൺക്രീറ്റ് ബീമും കല്ലും മണ്ണുമെത്തി. വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡിലേക്ക് രാത്രിയിലാണ് മതിൽ തകർന്നു വീണത്. വില്ലേജ്, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തിയിരുന്നു.

No comments