വാർഡ് വിഭജനം ; കോടോം- ബേളൂരിൽ രണ്ട് വാർഡുകളുടെ പേര് മാറി
രാജപുരം : പനത്തടി, കള്ളാർ, കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്തുകളുടെ വാർഡ് വിഭജനം നടന്നപ്പോൾ ആകെ കൂടിയത് അഞ്ച് വാർഡുകൾ. പനത്തടി, കോടോം ബേളൂർ ഗ്രാമപ്പഞ്ചായത്തുകളിൽ രണ്ട് വീതവും കള്ളാറിൽ ഒരു വാർഡുമാണ് അധികമായി രൂപവത്കരിച്ചത്.
കോടോം- ബേളൂരിൽ പുനർനിർണയവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന വാർഡുകളുടെ അതിർത്തി പുനർനിർണയിച്ചപ്പോൾ ഉദയപുരം വാർഡിന്റെ പേര് എരുമക്കുളമെന്നും ചെറളം വാർഡിന്റേത് ആലത്തടിയുമായി മാറിയിട്ടുണ്ട്.
No comments