Breaking News

മൊഗ്രാലിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ മറ്റൊരു ടോറസ് ലോറിയിടിച്ചു ഡ്രൈവർക്ക് പരിക്ക്


മൊഗ്രാലില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ അകത്ത് കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ മുന്‍ വശം പൊളിച്ച് മാറ്റിയാണ് പുറത്തെത്തിച്ചത്. കാസര്‍ഗോഡ് അഗ്‌നിശമന സേനയിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചായിരുന്നു ഡ്രൈവറെ പുറത്തെത്തിച്ചത്. പരിക്കേറ്റ ഡ്രൈവര്‍ തൃശൂര്‍ കൊടകര സ്വദേശി ജോബി ബിജുവിനെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

No comments