യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിൽ
വെള്ളരികുണ്ട്: പ്രണയം നടിച്ച് യുവതിയെ ബലാൽസംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ മംഗലാപുരം വിമാനത്താവളത്തിൽ വച്ച് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തു. വെസ്റ്റ് എളേരി ചീർക്കയത്തെ ജയകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. 2024 മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. പിന്നീട് ജയകൃഷ്ണൻ ഗൾഫിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നും വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉണ്ടാക്കി ബലാത്സംഗ ദൃശ്യങ്ങൾ യുവതിയുടെ സുഹൃത്തിന് അയച്ചുകൊടുക്കുകയാണ് ചെയ്തത്. യുവതിയുടെ പരാതിയിൽ കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . പിന്നീട് ഇന്നലെ ഗൾഫിൽ നിന്നും മംഗലാപുരം വിമാനത്താവളത്തിൽ എത്തിയ ജയകൃഷ്ണനെ അവിടെവച്ചാണ് ഇൻസ്പെക്ടർ ടി മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
No comments