Breaking News

വെസ്റ്റ് എളേരി ചീർക്കയത്ത് പട്ടാപകൽ വളർത്തു പട്ടിയെ കാട്ടുപന്നി ആക്രമിച്ചു ഭീതിയോടെ നാട്ടുക്കാർ


പുങ്ങംച്ചാൽ : കാട്ടു ന്നിയുടെ ആക്രമണത്തിൽ വളർത്തു നായക്ക് പരിക്ക്..ചീർക്കയം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വളർത്തു നായക്കാണ് ഇന്നലെ ഉച്ചയോടുകൂടിയാണ്‌ പന്നിയുടെ ആക്രമണത്തിൽ സാരമായ പരിക്ക് പറ്റിയത്, ഇതേ എസ്റ്റേറ്റിലെ തൊഴിലാളിക്ക് ഒന്നര മാസം മുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായ പരിക്ക് പറ്റിയിരുന്നു. പലപ്പോഴായി പഞ്ചായത്തിലും വനം വകുപ്പ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞെങ്കിലും ഇരുകൂട്ടരും കാട്ടുപന്നികളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തു പട്ടിയുടെ വയറിനു പരിക്ക് പറ്റി കുടൽ മാല പുറത്ത് കാണുന്ന രീതിയിലാണ്. പട്ടാപകൽ വരെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നികൾ എത്തി അക്രമ സ്വഭാവം കാണിക്കുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ കുട്ടികളെ എങ്ങനെ സ്കൂളുകളിൽ അയക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. വേണ്ടപ്പെട്ട ഉദ്യോഗസ്ഥർ വന്യജീവികളെ നിയന്ത്രിക്കാൻ ഉടനടി നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments