Breaking News

235 ​ഗ്രാം ​കഞ്ചാവുമായി പൂച്ച 'അറസ്റ്റിൽ', ഹെറോയിനും പിടികൂടിയെന്ന് പൊലീസ്




സാൻജോസ്: കോസ്റ്റാറിക്കയിൽ 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയിൽ. ശരീരത്തിൽ മയക്കുമരുന്ന് പൊതികളിലാക്കി കടത്തുകയായിരുന്ന ഒരു പൂച്ചയെയാണ് പൊലീസ് പിടികൂടിയത്. മെയ് 6 നാണ് ജയിലിന് ഒരു വശത്തായി പൂച്ചയെ ​ഗാർഡുകൾ കണ്ടെത്തിയത്. സംശയം തോന്നിയ പൂച്ചയെ ​ഗാർഡ് പിടികൂടി പരിശോധിച്ചപ്പോഴാണ് വയറിലെ രോമത്തിനിടിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനും അടങ്ങിയ പാക്കേജുകൾ പൂച്ചയുടെ പക്കലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ വിലയിരുത്തലിനായി പൂച്ചയെ ദേശീയ മൃഗാരോഗ്യ സേവനത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു. ആരാണ് പ്രവർത്തിയുടെ പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല.

No comments