Breaking News

17 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


ചെറുവത്തൂർ : 17 കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ മുണ്ടക്കണ്ടത്തെ ശ്രീമ നിവാസിൽ കെ.കിരൺരാജ് ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു വീട്ടുകാർ കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് വീട്ടിലെത്തിക്കും. ചെറുവത്തൂർ വെങ്ങാട് സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. പിലിക്കോട് സി.കൃഷ്ണൻനായർ സ്മാരക ഗവ.എച്ച്.എസ്.എസ് വിദ്യാർത്ഥിയാണ് കിരൺ രാജ്. വിമുക്തഭടൻ രാജന്റെയും നീലേശ്വരം താലൂക്ക് ആശുപ്രതി സ്റ്റാഫ് നഴ്സ് മയൂരിയുടെയും മകനാണ്. സഹോദരി: കാശ്മീര.

No comments