മയക്കുമരുന്ന് കേസിലെ പ്രതിയെ PITNDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി ജില്ലയിലെ മൂന്നമത്തെയാളെയാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നത്
കാസർഗോഡ് : മയക്കുമരുന്ന് കേസിലെ പ്രതിയെ PITNDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി . ജില്ലയിലെ മൂന്നമത്തെയാളെയാണ് ഇത്തരത്തിൽ അറസ്റ്റിലാകുന്നത്. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ മധുർ ഹിദായത്ത് നഗർ സ്വദേശി അബ്ദുൾ റഹ്മാൻ(37) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കാസറഗോഡ്, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെയുള്ള കേസുകളിലാണ് നടപടി. കാസറഗോഡ് പോലീസ് സറ്റേഷനിൽ 896/24 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 24.15 ഗ്രം എംഡിഎംഎ പിടികൂടിയിരുന്നു , വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ 624 /21 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ 2.31 ഗ്രാം എംഡിഎംഎ യും 34.15 ഗ്രാം ചരസ്സും പിടികൂടിയുന്നു.
കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ. ബി. വി വിജയ ഭരത് റെഡ്‌ഡി ഐപിഎസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ കാസറഗോഡ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ അൻസാർ എൻ ,രാജീവൻ കെ, എഎസ്ഐ പ്രദീപ്, ജലീൽ , SCPO അജയ് കെ വി, ഡ്രൈവർ CPO ജെയിംസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
No comments