കരിന്തളം ആറളം മഹാവിഷ്ണു- ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 13 ന്
കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു - ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം മെയ് 13 ന് വിവിധ പരിപാടികളുടെ നടക്കും.രാവിലെ 5 മണിക്ക് നട തുറക്കൽ,ഏഴുമണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8. ന് ഉഷപൂജ,ഒമ്പതിന് നവക പൂജ ,9 30 ന് മുതൽ 4 മണി വരെ തൃച്ചംബരം നാരായണീയ സമിതി തളിപ്പറമ്പ് അവതരിപ്പിക്കുന്ന സമ്പൂർണ്ണ നാരായണിയ പാരായണം.11 മണിക്ക് ഉച്ച പൂജ,12. 30ന് അന്ന പ്രസാദം,വൈകുന്നേരം 5 മണിക്ക് നട തുറക്കൽ. ആറിന് നിറമാല . 6.30 ന് തായമ്പക, 8 ന് അത്താഴപൂജ,8.30 ന് ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിലുള്ള കലാസന്ധ്യയോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും .മഹാഗണപതി ഹോമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847380236,949554 3303 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക
No comments