കമ്യൂണിസ്റ്റ് പാർട്ടിക്ക് ശത്രുരാജ്യങ്ങളോടാണ് മമത : കെ. സുരേന്ദ്രൻ പാകിസ്ഥാനികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധർണ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
കാസർകോട്: കമ്യൂണിസ്റ്റ് മാർകിസ്റ്റ് പാർട്ടിക്ക് എല്ലാ കാലത്തും ശത്രുരാജ്യങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പാകിസ്ഥാനികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെ സഹായിക്കുന്ന ചൈനയോടാണ് സി പി എമ്മിന് പ്രതിബദ്ധത. പാക്കിസ്ഥാൻ ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരള സർക്കാരിൻ്റെത്. ഏപ്രിൽ 29 ആകുമ്പോൾ കേരളത്തിലുള്ള 150 പരം പാകിസ്ഥാനികളിൽ 145 പേർ ഭാരതം വിട്ടിരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിനെ തികഞ്ഞ അലംഭാവത്തോടെയാണ് കേരളം പ്രതികരിച്ചത്. നാമമാത്രമായ ആളുകൾ മാത്രമാണ് കേരളത്തിൽ നിന്ന് തിരിച്ച് പോയത്. മറ്റൊരിടത്തും കാണാത്ത തരത്തിൽ പാകിസ്ഥാൻ റോഡും, മുക്കും, കവലകളും ഉള്ളത് കേരളത്തിലാണ്. ആ പേരുകൾ എടുത്ത് കളയാതെ പാക് അനുകൂലികളെ തലോലിക്കുകയാണ് സി പി എമ്മും ഇടത് സർക്കാരും. വഖഫ് ബോർഡിനെതിരായി മലപ്പുറത്ത് നടന്ന യോഗത്തിൽ ഹമാസിൻ്റെ തലവൻ ഓൺ ലൈൻ പ്രസംഗം നടത്തിയപ്പോഴും ഭീകര സംഘനയുടെ ചിത്രങ്ങൾ വെ ച്ചപ്പോഴും കേസെടുക്കാൻ കേരള സർക്കാരിന് സാധിക്കാത്തത് തീ പ്രവാദ ഭീകര ശക്തികൾക്ക് സ്വതന്ത്രമായി കേരളത്തിൽ പ്രവർത്തനം നടത്താൻ മതേതര പാർട്ടികൾ എന്ന് പറയുന്ന ഇടത് വലത് മുന്നണികൾ ഒത്താശ ചെയ്യുന്നതുകൊണ്ടാണ്.
ഭീകര ആക്രമണത്തിൻ്റെ ഗൂഢാലോചനകൾ എല്ലാം നടന്നിട്ടുള്ളത് കേരളത്തിലാണ്. മതഭീകരവാദികളുടെ വിളനിലമായി കേരളം മാറി.പാക്കിസ്ഥാന് എതിരായി ഭാരതം നിലപാട് എടുത്തപ്പോൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതാക്കളായ മണിശങ്കർഅയ്യരും ജയറാം രമേഷ്, ഉൾപ്പെടെയുള്ള നേതാക്കൾ പാകിസ്ഥാന് അനുകൂലമായി സംസാരിക്കുകയായിരുന്നു. കർണാടകത്തിലും കേരളത്തിലും കാണുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. പാകിസ്ഥാനികളെ നാട് കടത്താൻ സർക്കാരിനെ പോലെ പോലീസിനും ബാധ്യത ഉണ്ട്. വരും ദിവസങ്ങളിൽ പാക് പൗരൻമാരെ കേരളത്തിൽ നിന്ന് ഒഴിവാക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപടിയുമായി ബിജെപി മുന്നോട്ട് പോകുമെന്ന് കെ. സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
ജില്ലാ പ്രസിഡൻ്റ് എം. എൽ. അശ്വിനി അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മുൻ ജില്ലാ പ്രസിഡൻ്റുമാരായ വി. രവീന്ദ്രൻ, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, രവീശ തന്ത്രി കുണ്ടാർ, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ല ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, മുതിർന്ന നേതാവ് കെ. കെ. നാരായണൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബൽരാജ് , മുരളീധര യാദവ്, എം. ജനനി, മണികണ്ഠ റൈ, എച്ച്. ആർ. സുകന്യ, എ. കെ. കയ്യാർ, സവിത ടീച്ചർ, സെക്രട്ടറിമാരായ പ്രമീള മജൽ, കെ.എം. അശ്വിനി , പുഷ്പാ ഗോപാലൻ, മഹേഷ് ഗോപാൽ, സഞ്ചീവ പുളിക്കൂർ, ഖജാൻജി വീണ അരുൺ ഷെട്ടി എന്നിവർ സംബന്ധിച്ചു. ജില്ലാ ജന. സെക്രട്ടറിമാരായ മനുലാൽ മേലത്ത് സ്വാഗതവും എൻ. ബാബുരാജ് നന്ദിയും പറഞ്ഞു.
No comments