അപകീര്‍ത്തികേസ്; യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയ്ക്ക് ജാമ്യം
തിരുവനന്തപുരം: അപകീര്‍ത്തികേസില്‍ യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയ്ക്ക് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസായിരുന്നു സാജൻ സ്കറിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിഎന്‍എസ് 75(1)(4), ഐടി ആക്ട് 67, കെപിഎ ആക്ട് 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എഫ്ഐആറിൻ്റെ കോപ്പി പോലും പൊലീസ് നൽകാതെയാണ് അറസ്റ്റ് നടത്തിയതെന്നും രാഷ്ട്രീയ വിരോധമാണ് കേസിന് അടിസ്ഥാനമെന്നും മജിസ്ട്രേറ്റിന് മുന്നിൽ പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേ സമയം, ഷാജൻ സ്കറിയ മുൻകൂർ ജാമ്യം ലംഘിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാൽ അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
No comments