Breaking News

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വക്യാമ്പ് നടത്തി ഡി.സി.സി. പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു


കൊന്നക്കാട്  : വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബളാൽ പഞ്ചായത്തിൽ കോൺഗ്രസ്സ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ബ്ലോക്ക്‌ ഭാരവാഹികൾ, മണ്ഡലം കമ്മറ്റി അംഗങ്ങൾ , വാർഡ് , ബൂത്ത് കമ്മറ്റി പ്രസിഡന്റ്മാർ , പോഷക സംഘടനാഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വക്യാമ്പ് സംഘടിപ്പിച്ചു.

കൊന്നക്കാട് പൈതൃകത്തിൽ നടന്ന ക്യാമ്പ് ഡി.സി.സി  പ്രസിഡന്റ് പി. കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷത വഹിച്ചു.ഡി. സി. സി. വൈസ് പ്രഡിഡന്റ് പി. ജി. ദേവ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം സംഘടനാകാര്യങ്ങൾ വിശദീകരിച്ചു.

ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ, കെ. പി. സി. സി. അംഗം മീനാക്ഷി ബാലകൃഷ്ണൻ, യൂത്ത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് മധു ബാലൂർ , ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് , സിജു തെക്കേഅറ്റം എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം യു. ഡി. എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉത്ഘാടനം ചെയ്തു.

No comments