സാമൂഹ്യ പഠന മുറിയിലെ കുട്ടികൾക്കായി പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ചലച്ചിത്ര മേള സംഘടിപ്പിച്ചു
പരപ്പ : ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിലെ സാമൂഹ്യ പഠന മുറിയിലെ കുട്ടികൾക്കായി പരപ്പയിൽ നടത്തിയ ചലച്ചിത്ര മേള ഉന്നതികളിലെ കുട്ടികൾക്ക് പുതുമ നിറഞ്ഞ അനുഭവമായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ വിവിധ ഭാഷകളിലെ പത്തിൽ അധികം ക്ലാസിക് സിനിമകളും അഞ്ചോളം ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് അധ്യക്ഷനായി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വി ചന്ദ്രൻ, രജനി കൃഷ്ണൻ, പത്മകുമാരി അംഗങ്ങളായ രേഖ സി, അന്നമ്മ മാത്യു, ജോസ് കുത്തിയതോട്ടിൽ, ബി.ഡി.ഒ സുഹാസ് ജോയൻ്റ്.ബി.ഡി.ഒ ബിജു കുമാർ എന്നിവർ സംബന്ധിച്ചു. സിനിമ സഹസംവിധായകനും ഷോർട്ട്ഫിലിം സംവിധായകനുമായ ചന്ദ്രു വെള്ളരിക്കുണ്ട് കുട്ടികളുമായി സംവദിച്ചു. ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും സി വിഷ്ണു നന്ദിയും പറഞ്ഞു. പ്രദർശിപ്പിച്ച ചലച്ചിത്രങ്ങളെ സംബന്ധിച്ച് ഓപ്പൺ ഫോറവും നടന്നു.
No comments