കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റ് പ്ര തികൾ ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റ് പ്ര തികൾ ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചു. പാത്രങ്ങൾ എറി ഞ്ഞുടച്ചു. ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയും മുഴക്കി. ഇതേതുടർന്ന് അക്രമകാരികളായ നാല് പ്രതികളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് വിവിധ ജയിലുകളിലേക്ക് മാറ്റി.ജയിൽ അധികൃതരുടെ പരാതിയിൽ ഇവർക്കെതിരെ ഹോസ്ദുർഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടു ത്തു. രണ്ടാഴ്ച മുമ്പ് രാത്രി കാഞ്ഞങ്ങാട് നഗരത്തിൽ പൂച്ച ക്കാട് സ്വദേശി താജുദ്ദീനെയും അന്യസംസ്ഥാന തൊഴിലാ ളിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ റിമാന്റിൽ കഴിയുന്ന മുഹമ്മദ് ആഷിഖ്, റംഷീദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് മിർസാൻ എന്നിവർക്കെതിരെയാണ് കേസ്. ജയിൽ ഓഫീസർ വി.ആർ. രതീഷിന്റെ പരാതിയിലാണ് കേസെടുത്തത്. രതീഷിനെയും മറ്റൊരു ജയിൽ ഓഫീസർ ജയകുമാറി നെയുമാണ് പ്രതികൾ ജയിലിൽ മർദ്ദിച്ചത്. 15 ന് രാവിലെ 10.30 നാണ് സംഭവം. രണ്ട് പ്രതികൾ തടഞ്ഞു നിർത്തി
കൈകൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും 4 പേരും ചേർന്ന് പുറത്തിറങ്ങിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാ യാണ് പരാതി. ബഹളമുണ്ടാക്കുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും കേസുണ്ട്. ഇവർ ജയിലിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ എറിഞ്ഞ് നശിപ്പിച്ചു. പ്രതികളിൽ ചിലർ കാപ്പ് കേസിൽ ഉൾപ്പെട്ടവരാണ്. താജുദ്ദീനെയും സുഹൃത്തായ അന്യ സംസ്ഥാന തൊഴിലാളിയേയും ആക്രമിച്ച പ്രതികളെ മടക്കരയിലെ ഒളിവ് കേന്ദ്രത്തിൽ നി ന്നാണ് പോലീസ് പിടികൂടിയത്. ഈ കേസിൽ ഇവർ ഹൈ ക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. ആഷിഖിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. ഷഫീഖിനെ കണ്ണൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സ്പെഷ്യൽ ജയിൽ കണ്ണൂ രിലേക്ക് റംഷീദിനെയും മാറ്റി. മിർസാനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും മാറ്റി.
No comments