പൊട്ടി തകർന്ന് വെസ്റ്റ് എളേരിയിലെ കുളത്ത്കാട് - കാവുംതല റോഡ്.. ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ
ഭീമനടി : പൊട്ടി തകർന്ന് വെസ്റ്റ് എളേരി പഞ്ചായത്ത് എട്ടാം വാർഡിലെ കുളത്ത്കാട് - കാവുംതല റോഡ്. വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതെ തകർന്നു കിടക്കുന്ന റോഡ്റീടാർ ചെയ്തു ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നാട്ടുകാർ.വേണ്ടപ്പെട്ട അധികാരികളോട് പലതവണ പരാതികൾ പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.പിന്നോക്ക വിഭാഗത്തിലുള്ള സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡ് ആണെന്നും ഇപ്പോൾ കിടപ്പുരോഗികൾ ഉൾപ്പെടെ ആശുപത്രിയിൽ പോവേണ്ട ആവശ്യം വന്നാൽ രോഗിയെ ചുമന്നു കൊണ്ടു പോവേണ്ട അവസ്ഥയാണെന്നും തകർന്ന് കിടക്കുന്ന റോഡ് ആയതിനാൽ വാഹനത്തിന്റെ അറ്റകുറ്റപണികൾ ഭയന്ന് ഡ്രൈവർമാർ ഇങ്ങോട്ട് സർവീസ് നടത്താറില്ലെന്നും നാട്ടുകാർ പറയുന്നു.
ചിറ്റാരിക്കാൽ- ചീർക്കയം റോഡുമായി ബന്ധപ്പെടുന്ന പ്രധാന റോഡു കൂടിയാണിത്. അതിനാൽ മഴക്ക് മുൻപ് അറ്റകുറ്റ പണി തീർത്ത് റോഡ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കു മെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
No comments