Breaking News

മഡിയനിൽ പള്ളികുളത്തിൽ മുങ്ങിയ രണ്ട് കുട്ടികൾ മരിച്ചു ഒരാൾക്ക് ഗുരുതരം


കാഞ്ഞങ്ങാട് : മാണിക്കോത്ത് പാലക്കിൽ പഴയ പള്ളിയിൽ, പള്ളികുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരങ്ങളായ കുട്ടികളാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകീട്ടാണ് അപകടം. മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.



No comments