Breaking News

മലയോരത്ത് വീണ്ടും കാട്ടാനശല്യം ; മാലോം പടയംകല്ലിൽ കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു


വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം പടയംകല്ലിൽ കട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ട് വീടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച രാത്രി11 മണിയോടെയാണ് ആൾ താമസമുള്ള സ്ഥലത്ത് ആനയിറങ്ങിയത്..കഴിഞ്ഞ 45 വർഷമായി ഇവിടെ താമസിക്കുന്ന

തോട്ടക്കര ജോർജ്ജ് എന്നകുഞ്ഞേട്ടൻ..(76) എന്ന കർഷകന്റെ വീട്ടുമുറ്റത്താണ് ആനകൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്..

നല്ലമഴയുള്ള സമയത്ത് ഏകദേശം രാത്രി 11 മണിയോടെ പുറത്തെ ശബ്ദം കേട്ടാണ് ജോർജ്ജ് കതക് തുറന്ന് നോക്കിയത്. കാറ്റിൽ മരങ്ങൾ പൊട്ടി വീഴുന്നത് പോലെയാണ് ആദ്യം തോന്നിയത് എന്നും ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ഒരു വലിയ കൊമ്പൻ ആന വീടിന്റ വരാന്തയോട് നിൽക്കുകയയും മറ്റാനകൾ കാർഷിക വിളകൾ നശിപ്പിക്കുകയുമായിരുന്നുവെന്നും പേടിച്ചു വിറച്ച് കതക് അടച്ചു ഒച്ച വെക്കാതെ ആനപോകുവോളം വിറങ്ങലിച്ചു കഴിഞ്ഞുവെന്നും കർഷകനായ  ജോർജ്ജ് പറഞ്ഞു..


ജോർജിന്റെ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾക്ക്‌ നാശം വരുത്തിയിട്ടുണ്ട് .പടയംകല്ലിലെ മുണ്ടക്കൽ ഷാജു വിന്റെ വീടിന്റെ അടുക്കളഭാഗത്തെ കതക് ആന തകർത്തു.. വെള്ളം നിറച്ചു വച്ച വീപ്പയും മറ്റും തട്ടി തെറിപ്പിച്ചു.

ഷാജുവിന്റ 200 ഓളം വാഴകളും തെങ്ങ് കവുങ്ങ് തുടങ്ങിയ കാർഷിക വിളകളും ആന കൂട്ടം നശിപ്പിച്ചു..

മണ്ണുമാന്തി യന്ത്രം പോയത് പോലെ വഴി വെട്ടി തെളിച്ചാണ് ആന കൂട്ടം ഒരു പറമ്പിൽ നിന്നും മറ്റൊരു പറമ്പിലേക്ക് നീങ്ങിയത്.

ആനകൂട്ടം നാശം വരുത്തിയ പ്രാദേശങ്ങൾ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം.വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ മാൻ അലക്സ് നെടിയകാലയിൽഅടക്ക മുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതിഗതി കൾ വിലയിരുത്തി...

No comments