നീലേശ്വരത്ത് ലോറി ചെളിയിൽ താഴ്‌ന്നു
നീലേശ്വരം : ദേശീയപാതയിൽ നീലേശ്വരം സർവീസ് റോഡിൽനിന്നും മന്ദംപുറം റോഡിലേക്ക് പ്രവേശിച്ച ലോറിയുടെ മുൻ ചക്രങ്ങൾ മണ്ണിൽ താഴ്ന്നു. ലോറിയുടെ പിൻഭാഗം സർവീസ് റോഡിൽ കുറുകെയായതോടെ സർവീസ് റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്രൈവർ വാഹനം കുറച്ചു മുന്നിലേക്ക് എടുത്തപ്പോൾ ലോറിയുടെ മുൻഭാഗം ചെളിയിൽ താഴുകയായിരുന്നു. പൊലീസ് ക്വാർട്ടേസിലേക്കും സുബ്രഹ്മണ്യൻ കോവിലിലേക്കുമുള്ള പ്രധാനപാത കുറേനാളുകളായി അടച്ചിട്ടിരുന്നു. മൂന്നുദിവസം മുമ്പാണ് മണ്ണിട്ട് ഉയർത്തി ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇരുകരകയും കെട്ടാതെയാണ് തുറന്നത്. കൂടാതെ കൂറ്റൻ കോൺഗ്രീറ്റ് ഓവുചാൽ തുറക്കുന്നത് മന്നംപുറം റോഡിലേക്കാണ്. അത് മറുവശത്തുള്ള ഓവുചാലുമായി ബന്ധിപ്പിച്ചിട്ടുമില്ല. കനത്ത മഴ വന്നാൽ വെള്ളം പോകാൻ വഴിയില്ല.
No comments