അഖില കേരള വടം വലി മത്സരത്തിന്റെ കാരുണ്യ കൂട്ടായ്മയുടെ കരുത്തിൽ അർഹത പെട്ട കുടുംബത്തിന് വീടൊരുങ്ങി
മാലോം :കാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ മലയോത്തെ കായിക പ്രേമികളും കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരത്തിൽ മിച്ചം വന്ന തുക വിവിധങ്ങളായ കാരുണ്യ പ്രവർത്തനത്തനങ്ങൾക്ക് മാറ്റിവെച്ച് സംഘടകർ മാനവികത യുടെ മറ്റൊരേട് തുറന്നു.വടo വലി മത്സരത്തിന്റെ നടത്തിപ്പിന്റെ മൊത്തം ചിലവിന് ശേഷം മിച്ചം വന്ന തുകയാണ് ഇപ്പോൾ അർഹതപെട്ടവർക്ക് നൽകുന്നത്. മാലോം വള്ളിക്കടവിൽ ഏറ്റവും അർഹതപ്പെട്ട കുടുംബത്തിന്റെ വാസയോഗ്യമല്ലാത്ത വീട് പുനർനിർമ്മാണം നടത്തി കൈമാറി. മാലോം സെന്റ് ജോർജ് ഫൊറോന വികാരി റവ ഫാ:ജോസഫ് തൈക്കുന്നും പുറത്ത് ആശീർവാദ കർമ്മങ്ങൾ നിർവഹിച്ചു.ഇതിനോടകം അര കോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കെ എസ് യു കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെ ന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.അഖില കേരള വടം വലി മത്സരത്തിന്റെ സംഘാടക സമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട്ട്,ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം,പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, എൻ ഡി വിൻസെന്റ്,ടി കെ എവുജിൻ,ജോബി കാര്യാവിൽ,ആൻഡ്രൂസ് വി ജെ, സാനി വി ജോസഫ്, വിനീത് സി കെ,ബിബിൻ ഈഴക്കുന്നേൽ,വിൻസെന്റ് കുന്നോല, സോമേഷ്,സ്ക്റിയ കാഞമല,വിനോദ് കുമാർ പി ജി,മിജിൻ,സിറിൽ എളുക്കുന്നേൽ,അജയ് കുന്നത്, റെബിൻ, വിഷ്ണു, ജോമോൻ തുടങ്ങിയവർ സംസാരിച്ചു. വടം വലി മത്സരത്തിൽ നിന്നും മിച്ചം വന്ന തുകയിൽ നിന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥിനിക്ക് പഠന സഹായത്തിനായി ഒരു ലക്ഷം രൂപ ഇതിനോടകം കൈമാറി. രോഗികൾക്ക് ചികിത്സ സഹായം അടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.
No comments