മാലോത്ത് കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച അക്ഷയ കേന്ദ്രം തുറന്നു ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു
മാലോം : ബളാൽ ഗ്രാമ പഞ്ചായത്തിലെ മാലോം അക്ഷയ കേന്ദ്രം ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതലേക്ക് ആയി ഭിന്നശേഷി സൗഹാർദ്ദപരമായ രീതിയിൽ ,കൂടുതൽ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് 320 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ് നെടിയകാലയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. യോഗത്തെ സ്വാഗതം ചെയ്ത് ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി ഗ്രേസി പി എം സംസാരിച്ചു. ആശംസകൾ അർപ്പിച്ച് അക്ഷയ ജില്ലാ അസിസ്റ്റൻറ് പ്രോജക്ട് കോഡിനേറ്റർ .ബി . സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ശ്രീ. ജോസഫ് എം ചാക്കോ വാർഡ് മെമ്പർമാരായ ശ്രീമതി .ജെസ്സിചാക്കോ, ശ്രീജ രാമചന്ദ്രൻ, ഏലിയാസ്, കെഡി മോഹനൻ, (സിപിഐഎം),സാജൻ പുഞ്ച ( ബിജെപി ) എന്നി രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ സംസാരിച്ചു. കേരള സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത ശ്രീ ഏരിയാസ് ദാസനും,പരപ്പ ബ്ലോക്കിലെ മികച്ച അക്ഷയ സംരഭകനായ ശ്രീ. രാജേഷ് കുമാർ എം നും, ആതുര സേവനരംഗത്ത് സന്നദ്ധ പ്രവർത്തനം നടത്തുന്ന കെ ആർ രാമകൃഷ്ണനെയും ചീമേനി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ രമേശൻ ആദരിച്ചു. പരിപാടിയിൽ പ്രദേശവാസികൾ കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയപ്പാർട്ടി പ്രവർത്തകർ,, വിവിധ നേതാക്കൾ, എന്നിവർ പങ്കെടുത്തു. നന്ദി അർപ്പിച്ചുകൊണ്ട് അക്ഷയ സംരംഭക ശ്രീമതി. വിജയലക്ഷ്മി കെ സംസാരിച്ചു.
No comments