പാലക്കാട്ടും കോഴിക്കോട്ടും വൻ ലഹരിവേട്ട; 6 പേര്‍ പിടിയിൽ
കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട. കോഴിക്കോട് രണ്ട് യുവതികൾ ഉൾപ്പെടെ 6പേർ പോലീസിന്റെ പിടിയിലായി. കാറിൽ വില്പനയ്ക്ക് എത്തിച്ച 27 ഗ്രാം എംഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു. മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമർ, വാഹിദ്, വൈഷ്ണവി, ആതിര എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്.
പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎ ലഹരിയുമായി രണ്ടുപേർ പിടിയിലായിട്ടുണ്ട്. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. കെഎസ്ആർടിസി പരിസരത്ത് വച്ച് ലഹരി ഇടപാടിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്.
No comments