Breaking News

നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ.യെയും പൊലീസുകാരനെയും ആക്രമിച്ച ചായ്യോത്ത് സ്വദേശിയായ പ്രതി അറസ്റ്റിൽ


കാസർകോട്: പരാതി പറയാനുണ്ടെന്നു പറഞ്ഞ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയ എസ്.ഐ.യെയും പൊലീസുകാരനെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചായ്യോത്ത്, മാനൂരിയിലെ കിഴക്കേവീട്ടിൽ കെ.വി സന്തോഷി (40)നെയാണ് പൊലീസുകാർ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്.
തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. പരാതി നൽകാനുണ്ടെന്നു പറഞ്ഞാണ് സന്തോഷ് പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ മദ്യലഹരിയിലായിരുന്ന സന്തോഷ് പരാതി എഴുതി നൽകാൻ തയ്യാറാകാതെ പി.ആർ.ഒ ഓഫീസ് മുറിയിലെ കസേരയും മറ്റും വലിച്ചെറിയുകയായിരുന്നുവെന്നു കേസിൽ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ എസ്.ഐ അരുൺ മോഹന്റെ കോളറിൽ പ്രതി പിടിക്കുകയും യൂണിഫോമിലെ നെയിംപ്ലേറ്റ് പിടിച്ചു പറിച്ച് കയ്യേറ്റം ചെയ്യുകയും ചെയ്തു. തടയാൻ ചെന്നപ്പോഴാണ് സിവിൽ പൊലീസ് ഓഫീസർ നിതീഷിനെ ആക്രമിച്ചത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു പൊലീസുകാർ ബലം പ്രയോഗിച്ചാണ് സന്തോഷിനെ കീഴടക്കിയത്. പരിക്കേറ്റ പൊലീസുകാർ നീലേശ്വരം താലൂക്കാശുപ്രതിയിൽ ചികിത്സ തേടി.

No comments