Breaking News

മേല്‍ബാര അംബേദ്ക്കര്‍ ഗ്രാമം; മന്ത്രി ഉദ്ഘാടനം ചെയ്തു


 പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കിയ മേല്‍ബാര അംബേദ്ക്കര്‍ ഗ്രാമം വികസന പദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം മേല്‍ബാര നഗറില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നവീകരണം ആവശ്യമായ 20 വീടുകള്‍ പദ്ധതി വഴി പൂര്‍ത്തിയാക്കി. നിലവിലെ പൊതുകിണര്‍ നവീകരിക്കുകയും പുതിയൊരു കുഴല്‍കിണര്‍ കൂടി സ്ഥാപിച്ച് എല്ലാ വീടുകളിലേക്കും വെള്ളമെത്തിക്കുന്നതിന് പൈപ്പ് ലൈന്‍ സ്ഥാപിച്ചു.

No comments