Breaking News

ഓപ്പറേഷൻ സുരക്ഷിത വിദ്യാരംഭം 2025.. വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫിസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന നടത്തി


വെള്ളരിക്കുണ്ട്:   സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വെള്ളരിക്കുണ്ട് സബ് ആർ ടി ഓഫിസിന്റെ പരിധിയിലുള്ള സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന നടത്തി..

പുലിയങ്കുളം ആർ ടി ഒ ടെസ്റ്റ്‌ ഗ്രൗണ്ടിൽ വെച്ച്  നടത്തിയ പരിശോധനയിൽ 25 ഓളം വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമായി. ഇതിൽ 8 വാഹനങ്ങൾ പോരായ്മകൾ പരിഹരിച്ചു വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുവാൻ നിർദ്ദേശം നൽകി. ഇനി ബാക്കിയുള്ള വാഹനങ്ങളുടെ പരിശോധന തിങ്കളാഴ്ച നടത്തും,

അറ്റക്കുറ്റ പണികൾ തീർത്ത് ഇനി ബാക്കിയുള്ള വാഹനങ്ങൾ തിങ്കളാഴ്ച ഹാജരാക്കുവാൻ സ്കൂൾ അധികൃതകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിനേശ് കുമാർ വി കെ യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മാരായ മനോജ്‌കുമാർ, ദിനേശൻ കെ എന്നിവരും വാഹനപരിശോധന സംഘ ത്തിൽ ഉണ്ടായിരുന്നു..

No comments