കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് 25ന്
പാണത്തൂർ: കേരള പ്രവാസി സംഘം പാണത്തൂർ വില്ലേജ് റിപ്പോർട്ട് കമ്മറ്റിയുടെയും ചെർക്കള സി.എം. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 25ന് ഞായറാഴ്ച രാവിലെ 9. 30 മുതൽ 1.30 വരെ പാണത്തൂർ മെഡിക്കൽ സെൻ്ററിൽ വച്ച് നടക്കും. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.എം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എം.ഡി. ഡോക്ടർ മൊയ്തീൻ ജാസിറലി ക്യാമ്പ് വിശദീകരണം നടത്തും. ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, എല്ലുരോഗ വിഭാഗം, സൈക്കോളജി, ഇ.എൻ.ടി, ജനറൽ സർജറി വിഭാഗങ്ങളിലായി വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. തുടർചികിത്സ ആവശ്യമുള്ളവർക്ക് സി.എം ഗ്രീൻ കാർഡ് നൽകി ആശുപത്രിയിൽ ഇളവുകൾ നൽകും.
No comments