Breaking News

പുകയിലനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു


 കാഞ്ഞങ്ങാട് : പുകയിലനിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു. അനധികൃത പുകയിലഉത്പന്നങ്ങൾ നശിപ്പിച്ചു.ഏഴു കടകൾക്ക് നോട്ടീസ് നൽകുകയും കാഞങ്ങാട് ഒരുസിനിമാ തിയേറ്റർ ഉൾപ്പെടെ നൂറോളം സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കുകയും ചെയ്തു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന എൻകോർഡ്  കമ്മിറ്റി യോഗത്തിന്റെ  തീരുമാനമനുസരിച്ചു പരിശോധനകൾ ഇനിയും ശക്തമാക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ജൂ. അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. പി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ 600 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.നീലേശ്വരത്ത്  നടന്ന പരിശോധയിൽഹെൽത്ത് സൂപ്പർവൈസർ അജിത്. സി. ഫിലിപ്,മുളിയാറിൽ എൻ. എ. ഷാജുവും മംഗൽപാടിയിൽ ചന്ദ്രശേഖരൻതമ്പിയും പെരിയയിൽ എം. വി. അശോകനും നേതൃത്വം നൽകി.

No comments