Breaking News

രാപകൽ സമര യാത്ര നടത്തുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർക്കാൻ നടപടികൾ സ്വീകരിക്കണം; കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റി


പരപ്പ : ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് രാപകൽ സമര യാത്ര നടത്തുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കെ എസ് എസ് പി എ പരപ്പ നിയോജകമണ്ഡലം കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു . ബി റഷീദ, എം കെ ദിവാകരൻ, കെ കുഞ്ഞമ്പു നായർ ,പി എ ജോസഫ്,  ജോസുകുട്ടിഅറക്കൽ , ആലീസ് കുര്യൻ, ജോസഫ് സി എ , ഏ കെ ജെയിംസ്,പി ജെ ജോസ് , വി ജെ ജോർജ്,സി വി ശ്രീധരൻ , ജെയിംസ് സി ജെ സംസാരിച്ചു

No comments