മൺസൂണിന്റെ വരവറിയിച്ച് മഞ്ഞ തവളകളെത്തി... വെള്ളരിക്കുണ്ട് പാത്തിക്കരയിൽ നിന്ന് പകർത്തിയ ദൃശ്യം
വെള്ളരിക്കുണ്ട് : മൺസൂണിന്റെ വരവറിയിച്ച് റോഡിൽ വർണ്ണഭംഗി തീർത്ത് മഞ്ഞതവളകൾ. ഇവയിൽ സുന്ദരിമാരും സുന്ദരന്മാരും ഉണ്ട്. നല്ല മഞ്ഞ നിറമുള്ളവയും അൽപ്പം ഇരുണ്ട നിറത്തോട് കൂടിയവയും. . പച്ച അല്ലെങ്കിൽ തവിട്ട് നിറത്തിലോ ഉള്ള തവളകളാണ് നമ്മുടെ നാട്ടിൽ ധാരാളമുള്ളത്. ചിലത് ഈ രണ്ട് നിറങ്ങളും ഇടകലർന്നും ആണ്. എന്നാൽ മഞ്ഞ നിറത്തിലുള്ള തവള മഴക്കാലത്താണ് അപൂർവം സ്ഥലങ്ങിൽ കാണാനാവുക. ഒറ്റനോട്ടത്തിൽ മഞ്ഞ ചായം പൂശിയ തവളയാണെന്ന് തോന്നിപ്പോകും. പ്രജനനകാലത്താണ് തവളകൾക്ക് മഞ്ഞനിറം കൈവരുന്നത്. മൺസൂൺ കാലത്ത് ഇവ ഇങ്ങനെ മഞ്ഞ നിറത്തിലാകുന്നത് ഇണകളെ ആകർഷിച്ചു വരുത്താൻ വേണ്ടിയാണ്. . ഗോൾഡൻ പോയിസൺ ഫ്രോഗ്, ഗോൾഡൻ ഡാർട്ട് ഫ്രോഗ്, എന്നൊക്കെയാണത്രേ ഇവ അറിയപ്പെടുന്നത്. വെള്ളരിക്കുണ്ട് പാത്തിക്കരയിൽ നിന്ന് പകർത്തിയ ദൃശ്യം
No comments