ചുള്ളി ഫാം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ കർഷകർക്കായി സെമിനാറും ബോധവൽക്കരണ പരിപാടിയും നടത്തി
വെള്ളരിക്കുണ്ട് : ചുള്ളി ഫാം ക്ലബ്ബിന്റെ നേതൃത്വത്തിൽ, ഹരിതം വെള്ളരിക്കുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ, വെള്ളരിക്കുണ്ടിൽ മലയോരകർഷകർ ക്കായി ടെക്‌നിക്കൽ നൈറ്റ് എന്ന പേരിൽ സെമിനാറും ബോധവൽക്കരണ പരിപാടിയും നടത്തി.
വെള്ളരിക്കുണ്ട് ദർശനഓഡിറ്റോറിയ ത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
കേരള കാർഷിക സർവകലാശാലയിലെ റിട്ടയർഡ് സയന്റിസ്റ്റായ ഡോ. ശ്രീകുമാർ കര്‍ഷകർക്കും കൃഷി ശാസ്ത്ര മേഖലക്കും നൽകയ സേവനങ്ങൾക്ക് ആദരവും നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ.
ബളാൽ കൃഷി ഓഫീസർ നിഖിൽ നാരായണൻവ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ.ചുള്ളി ഫാം ചെയർ മാൻ പി. സി. ബിനോയ്. ഡാജി ഓടക്കൽ. തുടങ്ങിയവർ പ്രസംഗിച്ചു..
മണ്ണിന്റെ പി.എച്ച്. അറിയുക ഇത് എങ്ങനെ നിലനിര്‍ത്താം കര്‍ഷകരുമായുള്ള സംവാദവും, പുതിയ അറിവ് പങ്കുവെക്കുന്ന സാങ്കേതിക സെഷനുകളും ഉണ്ടയിരുന്നു.
No comments