Breaking News

ലഹരിക്കെതിരെ സ്കൂൾ പ്രോട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : സെൻ്റ് ജൂഡ്‌സ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സെൻ്റ് ജൂഡ്സ് ഹയർസെക്കൻ്റെറി, ഹൈസ്കൂൾ, സെൻ്റ് ജോസഫ്സ് യുപി , നിർമലഗിരി എൽ.പി., സ്കൂളുകൾ സംയുക്തമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ മാനേജർ വെരി റവ.ഡോ: ജോൺസൻ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ: സന്തോഷ് കെ പീറ്റർ സ്വാഗതമരുളിയ യോഗത്തിൽ പ്രധാന അധ്യാപികമാരായ ശ്രീമതി. അന്നമ്മ കെ. എം സി റെജീന മാത്യു ശ്രീമതി ഷാൻ്റി സിറിയക് എന്നിവർ സംസാരിച്ചു. വെള്ളരിക്കുണ്ട് CI ശ്രീ മുകുന്ദൻ ടി.കെ. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സാജു സെബാസ്റ്റ്യൻ എന്നിവർ അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും വിവിധ സർക്കാർ സംവിധാനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡൻ്റുമാരായ ശ്രീ ജോസ് ചിത്രക്കുഴി, ശ്രീ.അരവിന്ദാക്ഷൻ പി.ശ്രീ ബിബിൻ ഡോമിനിക് എന്നിവർ  പങ്കെടുത്തു.

No comments