ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള, മാവിനക്കട്ടയിലെ ഹരീഷ്ഗട്ടിയുടെ മകൻ നിതിൻ കുമാർ ഗട്ടി (25)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മൃതദേഹം ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. പൊലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുമ്പളയിലെ ഒരു ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന നിതിൻ ഗട്ടി വലിയ സുഹൃത്ത്ബന്ധത്തിന്റെ ഉടമയായിരുന്നു. മാതാവ്: സാവിത്രി. സഹോദരി: അനുഷ, അഞ്ജുഷ.
No comments