തോടൻചാൽ - മരുതുകുന്ന് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം; മഹാത്മ ഗാന്ധി കുടുംബ സംഗമം ഡി സി സി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു
പരപ്പ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കാരാട്ട് 9 വാർഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം തോടച്ചാലിൽ നടത്തി. രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ത്യഗിച്ചും ഭീകരതയ്ക്കെതിരെ പോരാടുന്ന സൈനികർക്ക് ഐക്യദാർഡ്യവും,വീരമൃത്യവരിച്ചവർക്ക് ആദരവും അർപ്പിച്ചു. മുൻ വാർഡ് പ്രസിഡണ്ട് രവി തോടംച്ചാൽ,ദാമോദ്ദരൻ വീട്ടിയോടി തുടങ്ങിയവർക്ക് അനുശോചനം രേഖപ്പെടുത്തി. വളരെ പ്രയാസമനുഭവിക്കുന്ന തോടച്ചാൽ- മരുതുംകുന്ന് കാരാട്ട് റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുടുംബ സംഗമം DCC ജനറൽ സെക്രട്ടറി ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു. അയ്യൂബ്തോടംചാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ് മുഖ്യപ്രഭാഷണം നടത്തി മണ്ഡലം ജനറൽ സെക്രട്ടറി ബാലഗോപാലൻ പി കാളിയാനം, ബൂത്ത് പ്രസിഡണ്ട്മാരായ ബിജു തോമസ്, ഷെരീഫ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.
No comments