Breaking News

കേരളാ സ്റ്റേറ്റ് കാരം റാങ്കിങ് മാച്ച്: ജില്ലാതല സെലക്ഷൻ ട്രയൽസ് മെയ് 24 ന് നീലേശ്വരത്ത്


മെയ് 25 ന് കോഴിക്കോട്ട് നടക്കുന്ന കേരള സ്‌റ്റേറ്റ് കാരം റാങ്കിങ് മാച്ചിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് 24ന് നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ യു പി സ്‌കൂളിൽ നടക്കും.

രാവിലെ 10 ന് തുടങ്ങും. 2013-14 ൽ ജനിച്ചവർക്ക് കാഡറ്റ് വിഭാഗത്തിലും 2011-12 ൽ ജനിച്ചവർക്ക് സബ് ജൂനിയർ, 2007-08, 2009-2010 വർഷങ്ങളിൽ ജനിച്ചവർക്ക് ജൂനിയർ, 2004, 2005, 2006 വർഷങ്ങളിൽ ജനിച്ചവർക്ക് യൂത്ത് വിഭാഗത്തിലും പങ്കെടുക്കാം. നാല് വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ട്രയൽസ് ഉണ്ടാകും. പങ്കെടുക്കുന്നവർ 9495006258 എന്ന നമ്പറിൽ കോ- ഓർഡിനേറ്റർ മനോജ് പള്ളിക്കരയ്ക്ക് പേര് നൽകണം.

No comments