Breaking News

ഹയർസെക്കൻഡറി പരീക്ഷയിൽ മലയോരത്ത് മിന്നും വിജയവുമായി ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ


ബളാൽ: ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ 80.56 ശതമാനം വിജയവുമായി മലയോരത്ത് മിന്നും വിജയം നേടിയിരിക്കുകയാണ് ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. ശതമാന അടിസ്ഥാനത്തിൽ സമീപ സ്കൂളുകളെ പിന്നിലാക്കിയാണ് തുടർച്ചയായി മികച്ച വിജയം നേടാൻ സ്കൂളിന് കഴിഞ്ഞത്.

രണ്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും, രണ്ടു വിദ്യാർത്ഥികൾക്ക് 5 എ പ്ലസ് നേടിയാണ്  മലയോരത്തെ മറ്റു വിദ്യാലയങ്ങളെ പിന്നിലാക്കി ബളാൽ  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിലെത്തിയത്. 2010 ൽ ആരംഭിച്ച വിദ്യാലയത്തിൽ സയൻസ് വിഷയങ്ങൾക്ക് സ്ഥിര അധ്യാപകർ ഇല്ലാതെയാണ്  ഈ മികച്ച വിജയം നേടിയത്. പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ വിജയം ജില്ലയിൽ തന്നെ എടുത്തു പറയേണ്ടതാണ്.

രാത്രികാല പ്രത്യേക കോച്ചിങ്ങുകളും പ്രത്യേകം കൗൺസിലിംഗും ഒക്കെ നൽകിയാണ് വിദ്യാർഥികളെ ഈ  വിജയത്തിലേക്ക് എത്തിച്ചത്. വരും വർഷങ്ങളിലും ഈ വിജയം ആവർത്തിക്കാൻ ഉള്ള പരിശ്രമത്തിലാണ് പിടിഎ യും അദ്ധ്യാപകരും

No comments