Breaking News

ആവേശത്തിലെ വില്ലന്‍ 'കുട്ടി' വിവാഹിതനായി: മിഥുട്ടിയുടെ രണ്ട് വര്‍ഷത്തെ പ്രണയത്തിന് സാഫല്യം


കൊച്ചി: ആവേശത്തിലെ 'കുട്ടി' എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാര്‍വതിയാണ് മിഥുട്ടിയുടെ വധു. രണ്ട് വര്‍ഷത്തോളം നീണ്ട സ്നേഹ ബന്ധത്തിന് ശേഷമാണ്‌ ഇരുവരും വിവാഹിതരായത്.

ക്ഷേത്രത്തില്‍വെച്ചായിരുന്നു താലികെട്ട്. അതിനുശേം രജിസ്റ്റര്‍ ഓഫീസിലെത്തി  വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ മിഥുട്ടി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

No comments